പാഠപുസ്തകത്തില്‍ ഒളിപ്പിച്ച 6 സ്വര്‍ണാഭരണങ്ങള്‍ ആക്രിക്കടയില്‍ നിന്നും തിരിച്ചുപിടിച്ചു. നാല് ഗ്രാം കുറവാണ് ലഭിച്ചത്. മൂന്ന് ദിവസം കഴിഞ്ഞാണ് നഷ്ടമായ വിവരം വീട്ടുകാര്‍ക്ക് അറിയാനായത്.
ഉടനെ തന്നെ ആക്രിക്കടയിലെത്തിയ വീട്ടുകാരും തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് നാല് ഗ്രാം ഒഴികെയുള്ള ആഭരണങ്ങള്‍ കണ്ടെത്തിയത്. തിരച്ചിലിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൂര്യതാപമേല്‍ക്കുകയും ചെയ്തു.
തേവലക്കര പാലയ്ക്കല്‍ വടക്ക് മണ്ണാന്റെ വടക്കേതില്‍ ഉമ്മര്‍കുട്ടി നടത്തിയ വിറ്റുവitanിലാണ് പഴയ സാധനങ്ങളും പുസ്തകവും പെട്ടി ഓട്ടോയില്‍ എത്തിച്ചത്. കഴിഞ്ഞ 23-ന് രാവിലെ സ്വര്‍ണം അന്വേഷിച്ചപ്പോഴാണ് ആക്രിക്കടയിലെ പുസ്തകത്തില്‍ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്ന് മനസിലായത്.
അപ്പോള്‍ തന്നെ കടയില്‍ അറിയിച്ചെങ്കിലും സാധനങ്ങള്‍ മറ്റ് ആക്രികള്‍ക്കൊപ്പം മാറ്റിയിരുന്നു. തുടര്‍ന്ന് വീട്ടുകാരും അഞ്ച് തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ പെട്ടിയില്‍ നിന്നു പുറത്തുവീണ കമ്മല്‍, വള, മോതിരം എന്നിവ ലഭിച്ചു. 24-ന് വീണ്ടും തിരച്ചില്‍ നടത്തിയപ്പോള്‍ പെട്ടിക്കുള്ളിലുള്ള നിലയില്‍ മാലയും കണ്ടെത്തി. കണ്ടെടുത്ത സ്വര്‍ണം കടയുമ നിസാര്‍ തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ വച്ച് അനിതയ്ക്ക് കൈമാറി.
Photo and News Source: Kerala Online News



