കണ്ണൂരിലെ മുതുകുടയിൽ വസിച്ചിരുന്ന 65 വയസ്സുള്ള നബീസയ്ക്ക് പാമ്പുകടിയേറ്റു. രണ്ട് ദിവസം മുമ്പ് വീടിന്റെ മുറ്റത്തുനിന്ന് പാമ്പ് കടിച്ച ഇവർ ചികിത്സയിലായിരുന്നു. കടിയേറ്റയുടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ മരണമടഞ്ഞു. സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടരുന്നു. തൃശൂരിലെ 8 വയസ്സുകാരൻ ആല്‍ജോ, കായംകുളം സ്വദേശിനി സെലീന, തിരുവനന്തപുരം ചിറയിൻകീഴിലെ ദിക്ഷൽ, ആലപ്പുഴയിലെ ഇന്ദിര എന്നിവരും ഈ മാസം പാമ്പുകടിയേറ്റ് മരണമടഞ്ഞവരാണ്. ആല്‍ജോയ്ക്ക് സഹോദരനോടൊപ്പം ഉറങ്ങുമ്പോഴായിരുന്നു കടിയേറ്റത്. പരുക്കേറ്റ സഹോദരൻ അനോഷ് ഇപ്പോഴും ചികിത്സയിലാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്നും പാമ്പുകടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Photo and News Source: Siraj Live