പാമ്പുകടി ബാധിച്ചവർക്ക് പ്രതിവിഷം നൽകിയാലും രക്ഷപ്പെടണമെന്നില്ല. നാഡീഞരമ്പുകൾക്ക് വിഷം ബാധിച്ചാൽ ശ്വാസതടസ്സവും ശ്വസനസ്തംഭനവും ഉണ്ടാകും. ഇത് മരണത്തിലേക്ക് നയിക്കാം. ആലപ്പുഴയിലെ പുതുവന വീട്ടിൽ ഇന്ദിരയ്ക്ക് മൂർഖന്റെ കടിയേറ്റു. 15 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രതിവിഷം ഫലിച്ചില്ല. വൈകി പ്രതിവിഷം നൽകിയാൽ വൃക്കകളെയും രക്തം കട്ടപിടിക്കുന്ന പ്രക്രിയയെയും ബാധിക്കുന്നു. ഇതുമൂലം പ്രതിവിഷം ഫലപ്രദമാകാതെ വരും. കടിയേറ്റവരുടെ ശാരീരിക പ്രശ്നങ്ങളും പ്രതിവിഷം ഫലിക്കാത്തതിന് കാരണമാകുന്നു. വൃക്ക, കരൾ രോഗമുള്ളവർക്കും പ്രതിവിഷം ഫലിക്കാനുള്ള സാധ്യത കുറവാണ്.

അമിതഭയം മൂലമുള്ള ഹൃദയാഘാതവും മരണകാരണമാകാം. സർക്കാർ ആശുപത്രികളിലെ അത്യാഹിതവിഭാഗം അമിത തിരക്കിലാണ്. അടിയന്തര ചികിത്സ ആവശ്യമില്ലാത്ത രോഗികളുടെ തിരക്ക് കാരണം ഗുരുതരാവസ്ഥയിലുള്ളവർക്ക് ശ്രദ്ധ നല്കാൻ കഴിയുന്നില്ല. ഒരു ഡോക്ടറുടെ സാന്നിധ്യത്തിൽ നൂറുകണക്കിന് രോഗികളെ ഒരേസമയം പരിശോധിക്കുമ്പോൾ പാമ്പുകടിയേറ്റവർക്ക് പ്രതിവിഷം നൽകാൻ വൈകുന്നു.

Photo and News Source: Mathrubhumi