കൊച്ചി: മുണ്ടത്തിക്കോട് ദുരന്തം സംഭവിച്ചത് മണല്‍തരികള്‍ ഉരസിയുണ്ടായ തീപ്പൊരിയില്‍ നിന്നാകാമെന്ന് സുരക്ഷാ വിദഗ്ദ്ധന്‍ ആര്‍ വേണുഗോപാല്‍ വ്യക്തമാക്കി. ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ അന്നേ ദിവസം യൂണിറ്റ് സന്ദര്‍ശിക്കുകയും ജോലിക്കാരോട് സംസാരിക്കുകയും ചെയ്തിരുന്നു. അവരുടെ ഷൂസിലെ മണല്‍തരികള്‍ ഉരസിയുണ്ടായ സ്പാര്‍ക്ക് അപകടത്തിന് കാരണമായേക്കാം. കൂടാതെ, പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചതിന്റെ സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 1992-ൽ നിരോധിച്ച ഈ രാസവസ്തു ഇപ്പോൾ തീപ്പെട്ടിക്കമ്പനികള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.

അനുമതിയില്ലാത്ത രാസകൂട്ടുകള്‍ ഉപയോഗിച്ചതിന്റെ സൂചനയാണ് ഒരു കിലോമീറ്ററിലധികം ദൂരത്തേക്ക് ആഘാതം അനുഭവപ്പെടുക. നിര്‍മ്മാണം നടക്കുന്ന സ്ഥലം ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന ഇടമായിരുന്നോ, സുരക്ഷാ അകലം പാലിച്ചിരുന്നോ, മിക്‌സിംഗ് ഷെഡ് നിയമപ്രകാരമാണോ, വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അധികൃതര്‍ പരിശോധിക്കേണ്ടതാണ്. നിര്‍മ്മാണ യൂണിറ്റുകളില്‍ ഇലക്ട്രിക് ലൈനുകളുടെ ആവശ്യകതയെക്കുറിച്ചും ചോദ്യം ഉയരുന്നു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയേ പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളൂ.

Photo and News Source: Samakalika Malayalam