വാഷിങ്ടണിൽ വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴ വിരുന്നിനിടെ എട്ടുതവണ വെടിമുഴങ്ങി. സംഭവത്തിൽ ആർക്കും പരിക്കേൽക്കാത്തതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. അക്രമി പിടിയിലായെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിനെ ട്രംപ് പ്രശംസിച്ചു. ‘ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന തന്റെ നിർദ്ദേശം നിയമപാലകരുടെ തീരുമാനത്തിന് വിട്ടുകൊടുത്തു.

ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിപ്പിട്ടു: “ഡിസിയിൽ സംഭവ ബഹുലമായ വൈകുന്നേരമായിരുന്നു. സീക്രഡ് പോലീസും നിയമപാലകരും മികച്ച രീതിയിൽ പ്രവർത്തിച്ചു. വേഗത്തിലും ധീരമായും അവർ നീങ്ങി. വെടിവെപ്പിന് ശേഷം ‘ഷോ തുടരട്ടെ’ എന്ന് ഞാൻ നിർദ്ദേശിച്ചു. എങ്കിലും നിയമപാലകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനങ്ങൾ. അവർ ഉടൻ തന്നെ തീരുമാനമെടുക്കും. ഇത് പ്ലാൻ ചെയ്തതിൽ നിന്നും വ്യത്യസ്തമായിരിക്കും.”

പ്രോട്ടോക്കോൾ അനുസരിച്ച് പരിസരം വിട്ടുപോകാൻ നിയമപാലകർ ആവശ്യപ്പെട്ടു. 30 മിനിറ്റിനുള്ളിൽ വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ വാർത്താസമ്മേളനം നടത്തുമെന്നും ട്രംപ് പറഞ്ഞു. പ്രഥമ വനിതയും വൈസ് പ്രസിഡന്റും കാബിനറ്റ് അംഗങ്ങളും ആരോഗ്യമുള്ളവരാണ്. ഇന്ന് നടത്താനിരുന്ന പരിപാടി 30 ദിവസത്തിനുള്ളിൽ സംഘടിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Photo and News Source: Newsthen