ഷാജി പാപ്പനും പിള്ളേരും ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക് മാറുന്നു. 'ആട് 3' എന്ന ടൈം ട്രാവൽ ഫാന്റസി കോമഡി ചിത്രം മേയ് 1 മുതൽ സീ5-ൽ ലഭ്യമാകും. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിച്ചത്.
'ആട്' പരമ്പരയിലെ മൂന്നാം ഭാഗമാണിത്. ജന്മങ്ങൾ തമ്മിലുള്ള ബന്ധം കഥയുടെ പ്രധാന ആശയമാണ്. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു.
മാസായ ഒരു കൂട്ടം മണ്ടൻമാരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജയസൂര്യയ്ക്കു പുറമെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിരിയും ഫാന്റസിയും നിറഞ്ഞ 'ഫൺ റൈഡ്' ആണ് 'ആട് 3'. മികച്ച ഒ.ടി.ടി. അനുഭവം നൽകുമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് പ്രതീക്ഷിക്കുന്നു.
Photo and News Source: Mathrubhumi



