ന്യൂഡൽഹി: പുനരുപയോഗ ഊർജ്ജ മേഖലയിൽ ലോകത്തെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നു. 2040-ഓടെ 500 ജിഗാവാട്ട് പാരമ്പര്യേതര ഊർജ്ജ ഉൽപ്പാദനം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയാണിത്.

2025 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യ നിലവിൽ 274.68 ജിഗാവാട്ട് പാരമ്പര്യേതര വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. ഇതിൽ 150 ജിഗാവാട്ടിലധികം സൗരോർജ്ജത്തിൽ നിന്നാണ്. 2025-26-ൽ 41.61 ജിഗാവാട്ട് അധിക ഉൽപ്പാദനം കൈവരിക്കാൻ കഴിഞ്ഞു.

സോളാർ പാനലുകളുടെയും സെല്ലുകളുടെയും ഉൽപ്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. നിലവിൽ 27 ജിഗാവാട്ട് ഉൽപ്പാദനത്തിന് ആവശ്യമായ സോളാർ ഉപകരണങ്ങൾ സ്വദേശത്തുതന്നെ നിർമ്മിക്കുന്നു. സോളാർ മേഖലയിലെ ഈ വളർച്ച പരിസ്ഥിതി സംരക്ഷണത്തിനും സാമ്പത്തിക സുരക്ഷയ്ക്കും നിർണ്ണായകമാണ്.

ഭാരതത്തിന്റെ ഈ മുന്നേറ്റം ആഗോള തലത്തിൽ ശ്രദ്ധ നേടുകയും ഭാവിയിൽ ഊർജ്ജ രംഗത്ത് വിപ്ലവത്തിന് വഴിയൊരുക്കുകയും ചെയ്യും.

Photo and News Source: Janam TV