വാഷിങ്ടണിൽ നടന്ന വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ‘സായാഹ്നം സംഭവബഹുലമായിരുന്നു. ഡിസിയിലെ സീക്രട്ട് സർവീസും പോലീസും അതിവേഗത്തിലും ധീരമായും പ്രവർത്തിച്ചു. അക്രമിയെ പിടികൂടിയിട്ടുണ്ട്. ഷോ തുടരട്ടെ, നിയമപാലകരുടെ നിർദ്ദേശപ്രകാരം മുന്നോട്ട് പോകും. അവർ താമസിയാതെ തീരുമാനമെടുക്കും. ആ തീരുമാനം എന്തായാലും മുൻപ് ആസൂത്രണം ചെയ്തതിനേക്കാൾ വ്യത്യസ്തമായിരിക്കും. നമുക്കിത് വീണ്ടും ചെയ്യേണ്ടിവരും’ എന്ന് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ചടങ്ങിൽ പങ്കെടുത്തിരുന്ന യുഎസ് പ്രഥമ വനിത, വൈസ് പ്രസിഡന്റ്, കാബിനറ്റ് അംഗങ്ങൾ എന്നിവരെല്ലാം സുരക്ഷിതരാണെന്നും ട്രംപ് വ്യക്തമാക്കി. അധികം വൈകാതെ മാധ്യമപ്രവർത്തകരെ കണ്ട് സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കും. അത്താഴവിരുന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായും ട്രംപ് അറിയിച്ചു.

Photo and News Source: Siraj Live