തിരുവനന്തപുരം: കടുത്ത ചൂടിൽ വൈദ്യുതി മുടങ്ങാതിരിക്കാൻ കെ.എസ്.ഇ.ബി.ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം നിർദ്ദേശം. വൈദ്യുതിയുടെ ആവശ്യകത വർധിക്കുകയും ലഭ്യത കുറയുകയും ചെയ്യുന്നതിനാൽ രാത്രിയിലും വൈദ്യുതി വിതരണം നിലനിർത്താൻ ശ്രദ്ധ. വരും വർഷങ്ങളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് എയർകണ്ടീഷണറുകളുടെ ഉപയോഗം ഗണ്യമായി വർധിക്കുമെന്ന പ്രതീക്ഷയോടെ വൈദ്യുതിമേഖലയിൽ ആസൂത്രണം നടത്തണമെന്ന് യോഗം.
ഉഷ്ണതരംഗത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ആരോഗ്യവകുപ്പിനോട് കൂടുതൽ ആന്റിവെനം കേന്ദ്രങ്ങൾ തുറക്കാനും തിരഞ്ഞെടുത്ത ആശുപത്രികളിൽ ഹീറ്റ് ആൻഡ് ബേൺ ക്ലിനിക്കുകൾ സ്ഥാപിക്കാനും നിർദ്ദേശം. അങ്കണവാടികൾ പോലുള്ള പൊതുസ്ഥാപനങ്ങൾ താപപ്രതിരോധ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർനിർമ്മിക്കും. പൊതുയിടങ്ങളിൽ വെള്ളം, ഒ.ആർ.എസ്., സൂര്യതാപ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഒരുക്കും.
താത്കാലിക തണൽപ്പന്തലുകൾ സ്ഥാപിക്കുകയും ട്രാഫിക് സിഗ്നലുകളുടെ സമയദൈർഘ്യം കുറയ്ക്കുകയും ചെയ്യും. പൊതുപരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വഴിയോരങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ജലഅതോറിറ്റിക്ക് നിർദ്ദേശം. പഞ്ചായത്തുകളും താപനില നിയന്ത്രണത്തിൽ സജീവ പങ്കാളികളാകും.
Photo and News Source: Mathrubhumi



