പത്തൊമ്പതാം നൂറ്റാണ്ടില്‍ വിയന്നയില്‍ ആരംഭിച്ച മാനസികാപഗ്രഥന ശാഖയില്‍ ഫ്രോയിഡിന്റെ സംഭാവന നിർണ്ണായകമാണ്. 1900-ൽ പ്രസിദ്ധീകരിച്ച ‘ദി ഇന്റര്‍പ്രെറ്റേഷന്‍ ഓഫ് ഡ്രീമ്‌സ്’ എന്ന കൃതിയിലൂടെ ബോധമനസ്സിന്റെ അടിത്തട്ടിലുള്ള ഉപബോധവും അബോധവും എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു.
ബോധമനസ്സിന്റെ അടിത്തട്ടില്‍ ഉപബോധവും അബോധവും എന്നിങ്ങനെ രണ്ട് തലങ്ങളാണുള്ളത്. ഉപബോധം എന്നത് വ്യക്തിയുടെ അനുഭവസിദ്ധമായ സ്മൃതികളും ശീലങ്ങളും പ്രവണതകളും ഉൾക്കൊള്ളുന്നു. ഇത് ബോധമനസ്സുമായി യോജിച്ച് പ്രവർത്തിക്കുന്നു.
എന്നാല്‍ അബോധം വളരെ നിഗൂഢമായതിനാല്‍ സാധാരണ മനസ്സിന് നിയന്ത്രിക്കാനോ എത്തിപ്പെടാനോ കഴിയില്ല. യുങ്ങിന്റെ അപഗ്രഥന ശാഖയില്‍, അബോധം ഒരു വര്‍ഗത്തിന്റെ സവിശേഷതകളായ ജന്മവാസനകളും അടിച്ചമര്‍ത്തപ്പെട്ട ഓര്‍മ്മകളും വികാരങ്ങളും ചേർന്നതാണ്. ഫ്രോയിഡ് ഉപബോധത്തെയും അബോധത്തെയും കൂട്ടിക്കുഴച്ചതിനു കാരണം, മനസ്സിനെ കൃത്യമായി വേര്‍തിരിക്കുക പ്രയാസമാണെന്നതാണ്. ഒരു ജലാശയത്തെ ഉപരി, മധ്യ, അടിത്തട്ടെന്നിങ്ങനെ തരംതിരിക്കുന്നതുപോലെ മനസ്സിനെയും വിഭജിക്കാനുള്ള ശ്രമമാണ് തുടര്‍ന്നുവരുന്നത്.
Photo and News Source: Janmabhumi



