ദുശ്ശളയുടെ ജീവിതം മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ കഥയാണ്. അന്ധരായ ധൃതരാഷ്ട്ര-ഗാന്ധാരിമാരുടെ മകളായ അവൾ, സുയോധനന്റെ സഹോദരിയും, ജയദ്രഥന്റെ ഭാര്യയുമായിരുന്നു. വിശേഷണങ്ങളേറെ ഉണ്ടായിട്ടും, വിസ്തരിക്കപ്പെടാത്ത അവളുടെ ജീവിതം പറവൂർ ബാബു ‘ദുശ്ശള’ എന്ന നോവലിൽ അവതരിപ്പിക്കുന്നു.
കുരുക്ഷേത്രയുദ്ധത്തിന്റെ വിജയം യുധിഷ്ടിരന് മഹാപാപമായി തോന്നി. അതിന്റെ പരിഹാരത്തിനായി വ്യാസമുനി നിർദ്ദേശിച്ച മഹായജ്ഞത്തിനായി അർജ്ജുനൻ അശ്വമേധം ആരംഭിച്ചു. യാഗാശ്വം സിന്ധുദേശത്തിൽ എത്തിയെന്നറിഞ്ഞപ്പോൾ ദുശ്ശളയുടെ മാനസിക സംഘർഷം ആരംഭിച്ചു.
ജയദ്രഥപുത്രൻ സുരഥന്റെ മനസ്സിൽ അർജ്ജുനൻ പിതൃഘാതകനായി അവശേഷിക്കുന്നു. അശ്വമേധം നയിക്കുന്നത് അതേ അർജ്ജുനനാണെന്ന് അറിഞ്ഞപ്പോൾ യുദ്ധഭയത്താൽ സുരഥൻ മരണമടഞ്ഞു. ഇതോടെ ഗൗതമി വിധവയായി. സൈന്ധവ രാജ്യത്തിന്റെ അടുത്ത രാജാവായ ഗൗതമിയുടെ മകൻ മാത്രം അവശേഷിച്ചു. യുദ്ധവിധവയായ ദുശ്ശളയുടെ മാനസിക വിഭ്രാന്തിയുടെ കാരണങ്ങൾ ഇവയൊക്കെയാണ്.
Photo and News Source: Janmabhumi



