ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നരേന്ദ്രമോദിയെക്കുറിച്ച് കടുത്ത വിമർശനം ഉയർത്തി. എപ്സ്റ്റീന്‍ ഫയല്‍സ് തുറന്നാല്‍ മോദിയുടെ അവസാനമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അത് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ട്രംപാണ് മോദിയെ നിയന്ത്രിക്കുന്നതെന്നും ട്രംപ് ആഗ്രഹിക്കുന്നതെന്തോ അതാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മോദി രാജ്യത്തെ വില്ക്കുകയാണെന്നും എയർപോർട്ടുകളും തുറമുഖങ്ങളും അദാനിക്ക് കൈമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'മോദാനി' എന്നാണ് കമ്പനിയുടെ പേരെന്നും രാഹുല്‍ പരിഹസിച്ചു. ട്രംപ് ചാടാന്‍ പറഞ്ഞാല്‍ രണ്ടുമിനിറ്റിനുള്ളിൽ ഇസ്രയേലിലെത്തുമെന്നും അദ്ദേഹം വിമർശിച്ചു.
Photo and News Source: Kerala Online News



