വാഷിങ്ടണിൽ വൈറ്റ് ഹൗസിലെ ഹിൽറ്റൽ ബാൾറൂമിൽ നടന്ന മാധ്യമ ഡിന്നറിൽ വെടിവയ്പുണ്ടായി. അക്രമി അറസ്റ്റിലായി. ട്രംപും ഭാര്യ മെലാനിയും ഉൾപ്പെടെ അതിഥികളെ വേഗം ഒഴിപ്പിച്ചു. യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അക്രമി തോക്കുമായി ബാൾറൂമിൽ പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ കീഴടക്കി കസ്റ്റഡിയിലെടുത്തു. ട്രംപ് ഉടനെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ ആരും ഗുരുതരമായി പരുക്കുപറ്റിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹാളിൽ മറഞ്ഞിരുന്ന മാധ്യമപ്രവർത്തകരും സുരക്ഷിതരായി. സംഭവം രാജ്യത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
Photo and News Source: Sathyam Online



