ശ്രീനാരായണ ഗുരുദേവന്റെ ജ്ഞാനപാരമ്പര്യത്തിന്റെ സംരക്ഷകനായിരുന്നു മുനി ഗുരു നാരായണ പ്രസാദ്. വൈജ്ഞാനികവും ആധ്യാത്മികവുമായ സംഭാവനകളെ മാനിച്ച് രാജ്യം അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നൽകി (2024). രാജ്യപതിയുടെ സാന്നിധ്യമില്ലാതെ ചീഫ് സെക്രട്ടറി മുഖേന നാരായണ ഗുരുകുലത്തിലാണ് ബഹുമതി ലഭിച്ചത്.

ആറ്റിങ്ങലിനടുത്ത നഗരൂരിൽ ജനിച്ച പ്രസാദ്, കൊല്ലം ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ഡ്രാഫ്റ്റ്മാനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. നടരാജഗുരുവുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് നാരായണ ഗുരുകുലത്തിലേക്ക് പ്രവേശിച്ചു. 1970-ൽ ബ്രഹ്മചര്യ ദീക്ഷയും, 1985-ൽ സംന്യാസ ദീക്ഷയും സ്വീകരിച്ചു. 1999-ൽ ഗുരുകുലത്തിന്റെ അധ്യക്ഷനായി.

കേരളത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന ഗുരുകുലങ്ങളെ ഏകോപിപ്പിക്കാൻ ലോകമെമ്പാടും സന്ദർശിച്ചു. സിംഗപ്പൂർ, മലേഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക, ഫിജി, ഇംഗ്ലണ്ട്, റഷ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വേദാന്ത വിജ്ഞാന പ്രചരിപ്പിച്ചു. 1970-ൽ ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും വിഷയ അവതാരകനുമായിരുന്നു. 1987-ൽ മോസ്കോയിൽ നടന്ന ലോകമതനേതാക്കളുടെ സമ്മേളനത്തിലും പങ്കെടുത്തു.

Photo and News Source: Janmabhumi