തൃശ്ശൂർ പൂരം ഇന്ന് ആരംഭിച്ചു. ചെറു പൂരങ്ങളോടെയാണ് പൂരത്തിന്റെ തുടക്കം. കണിമംഗലം ശാസ്താവിന്റെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പും ആരംഭിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം മൂലം പൂരത്തിന്റെ വര്‍ണാഭം കുറയുമെന്ന് പ്രതീതി. വെടിക്കെട്ടിനു പകരം കതിന പൊട്ടിക്കാനും ഒരുക്കങ്ങള്‍ പൂർത്തിയാക്കി.
രാവിലെ ഏഴിന് തിരുവമ്പാടി വിഭാഗം പറയെടുപ്പോടെ മഠത്തിലേക്ക് എഴുന്നള്ളും. പഞ്ചവാദ്യം രാവിലെ 11.30നും ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് 2.30നും നടക്കും. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നതിനായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവിലെത്തി. പാണ്ടിമേളത്തോടെ ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങും.
പാറമേക്കാവ് വിഭാഗം ഞായറാഴ്ച പകല്‍ 12ന് പുറത്തേക്കെഴുന്നള്ളും. 5.30ന് തെക്കോട്ടിറക്കവും 15 മിനുട്ട് നീളുന്ന പ്രതീകാത്മക കുടമാറ്റവും നടക്കും. കണിമംഗലം വിഭാഗമാണ് ആദ്യം വടക്കുംനാഥ ക്ഷേത്രത്തിലെത്തുക. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാമ്പിള്‍ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഒഴിവാക്കി.
Photo and News Source: Siraj Live



