കേരളത്തില്‍ വിഷു ദിനത്തിന് മുന്നോടിയായി സ്വര്‍ണവിലയില്‍ ഉയർച്ച. ഗ്രാം വില 135 രൂപയോളം ഉയര്‍ന്ന് 14,110 രൂപയായി. 18 കാരറ്റിന് 110 രൂപ വർദ്ധിച്ച് 11,595 രൂപയിലും 14 കാരറ്റിന് 9,030 രൂപയിലും ഒമ്പത് കാരറ്റിന് 5,820 രൂപയിലും നിജപ്പെടുത്തി. വെള്ളി വില 255 രൂപയിൽ തുടരുന്നു. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവിനെത്തുടര്‍ന്ന് നിക്ഷേപകരുടെ സ്വര്‍ണവാങ്ങൽ താല്പര്യം വർദ്ധിച്ചു. രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 34 ഡോളർ ഉയർന്ന് 4,774 ഡോളറായി. അന്താരാഷ്ട്ര വിപണിയിലെ വ്യാപാരത്തിനൊപ്പം മൾട്ട് കമ്മോഡിറ്റി എക്സ്ചേഞ്ചിലും വ്യാപാരം പുനരാരംഭിക്കും. ഇന്നത്തെ നിരക്കിൽ പവന്‍ സ്വര്‍ണാഭരണത്തിനായി 1,16,289 രൂപ വരെ ചെലവാകും. പണിക്കൂലി, നികുതി, ഹാള്മാർ ചാർജ് എന്നിവയെല്ലാം
ഉൾപ്പെടുത്തിയാണ് ഈ തുക. കൂടുതൽ പണിക്കൂലി ഉള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വില ഇനിയും ഉയരും.
Photo and News Source: Dhanam


