അയർലണ്ടിൽ ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിൽ എത്തിയിരിക്കുന്നു. ഹൗസിങ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടനുസരിച്ച്, രാജ്യത്ത് 17,517 പേർ ഭവനരഹിതരാണ്. ഇതിൽ 5,571 പേർ കുട്ടികളും 2,569 കുടുംബങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 209 പേർ കൂടുതലാണ് പട്ടികയിൽ ചേർന്നത്.

2026-ൽ 17,000 കടന്ന ഭവനരഹിതരുടെ എണ്ണം തുടർന്നും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 17,308 ഭവനരഹിതരുണ്ടായിരുന്നതിൽ 5,457 പേർ കുട്ടികളായിരുന്നു. ഭവനരഹിതരുടെ എണ്ണം വർദ്ധിച്ചതോടെ സർക്കാരിന്റെ ഭവനനയങ്ങൾക്കെതിരായ വിമർശനങ്ങളും ശക്തമായിരിക്കുന്നു.

പുതിയ വാടക നിയമങ്ങൾ കൂടുതൽ പേരെ വീടുകളിൽ നിന്ന് പുറത്താക്കുന്നതായി വിമർശകര്‍ ആരോപിക്കുന്നു. സൈമൺ കമ്മ്യൂണിറ്റി ഓഫ് അയർലണ്ട് സംഘടനയുടെ കണക്കനുസരിച്ച്, കുടിയിറക്കൽ നോട്ടീസുകളുടെ എണ്ണം 45% വർദ്ധിച്ചിട്ടുണ്ട്. ഹൗസിങ് അസിസ്റ്റൻസ് പേയ്‌മെന്റ് (HAP) ലഭിക്കുന്നവരും കുടിയിറക്കപ്പെടുന്നുണ്ട്.

Photo and News Source: Sathyam Online