ചൈനയിലെ സന്യയിൽ നടക്കുന്ന ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ പുരുഷ 3x3 ബാസ്കറ്റ്ബോൾ ടീം ശക്തമായ തുടക്കം കുറിച്ചു. ജിയാങ് വേദിയിൽ വച്ച് നടന്ന ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും വിജയിച്ച് ടീം മികവ് തെളിയിച്ചു.

ആദ്യ മത്സരത്തിൽ കസാഖിസ്ഥാനെ 18-10നും, രണ്ടാം മത്സരത്തിൽ ബഹ്റൈനെ 20-12നും പരാജയപ്പെടുത്തി. ഹർഷ് ദാഗർ ടീമിന്റെ മികച്ച പ്രകടനക്കാരനായി. ആദ്യ മത്സരത്തിൽ 7 പോയിന്റും രണ്ടാം മത്സരത്തിൽ 8 പോയിന്റും നേടി അദ്ദേഹം ടോപ്പ് സ്‌കോററായി.

പ്രണവ് ആകെ 6 പോയിന്റുകൾ നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. രണ്ട് വിജയങ്ങളുമായി ഗ്രൂപ്പിൽ മുന്നേറുന്ന ഇന്ത്യയുടെ അടുത്ത മത്സരം നാളെ രാവിലെ 8:05-ന് ഖത്തറിനെതിരെ നടക്കും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണിത്.

Photo and News Source: Janmabhumi