കോഴിക്കോട്: തിരഞ്ഞെടുപ്പ് ദിനം ഹിന്ദുക്കളുടെ വോട്ടെടുപ്പ് ശ്രദ്ധേയമായി കുറഞ്ഞതായി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. മുസ്ലിം വിഭാഗം ഒറ്റക്കെട്ടായി വോട്ട് ചെയ്തുവെന്നും ഹിന്ദുക്കളിൽ പലരും പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ദിനം ഗുരുവായൂരിൽ മാത്രം മൂന്നു ലക്ഷം പേർ ക്ഷേത്രദർശനത്തിനെത്തി. സംസ്ഥാനത്തെ മുസ്ലിം വിഭാഗം ഭൂരിപക്ഷവും വോട്ട് ചെയ്തു. മുസ്ലിം പണ്ഡിതരുടെ ഏകീകരണ ആഹ്വാനവും ക്രൈസ്ത പുരോഹിതരുടെ സ്ഥാനാർഥി പരിചയവും ശ്രദ്ധേയമായി.

കോൺഗ്രസ് പ്രവർത്തനം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടുന്ന സർക്കാർ ഉണ്ടാവരുതെന്നും ബിജെപിക്ക് സർക്കാർ രൂപീകരിക്കാനാവില്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു. പിണറായി വിജയൻ മുഖ്യമന്ത്രിയാവുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭാവിയിൽ കേരളം ഭരിക്കണമെങ്കിൽ അടുത്തവട്ടം ഇടതുപക്ഷം ഭരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ കരുത്തെന്നും തുടര്‍ച്ചയായ ഭരണം കരുത്ത് നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo and News Source: Janmabhumi