യുഎസ്-ഇറാൻ രണ്ടാം വട്ട ചർച്ചകൾ വാരാന്ത്യത്തിൽ ഇസ്ലാമാബാദിൽ നടക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പാക്ക് തലസ്ഥാനത്ത് നിന്ന് ഒമാനിലേക്ക് പുറപ്പെട്ടു. വൈകിട്ട് 6 മണിയ്ക്കായിരുന്നു യാത്ര. പ്രസിഡന്റ് ട്രംപിന്റെ ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫ്, ജറാഡ് കുഷ്നർ എന്നിവർ പാക്കിസ്ഥാനിലേക്ക് ശനിയാഴ്ച വൈകിട്ട് യാത്ര തിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ, ഇരു സംഘങ്ങളും ഒരുമിച്ച് കാണില്ല എന്നതു വ്യക്തമായി.
ട്രംപിന്റെ ഭീഷണികൾക്കിടയിലും ഇറാൻ ഉറച്ച നിലപാടിലാണ്. ചർച്ച നീളുന്നതിൽ ട്രംപിനും വിരോധമില്ലെന്ന് അദ്ദേഹം പ്രകടിപ്പിച്ചു. അറാഗ്ചി, പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സൈനിക മേധാവി അസിം മുനീറുമായും സംസാരിച്ചു. ഷെരീഫ്, അറാഗ്ചിയുമായി 'ഏറ്റവും ഊഷ്മളമായ' ചർച്ചകൾ നടത്തിയെന്ന് അഭിപ്രായപ്പെട്ടു.
Photo and News Source: Sathyam Online



