തൃശ്ശൂർ: രാജ്യമെമ്പാടും സാധാരണയേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്തുന്നതിനെ തുടർന്ന് എല്ലാ ജില്ലകൾക്കും ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യ പ്രശ്നമുള്ളവരും ഗർഭിണികളും പകൽ സമയത്ത് സെൽഫ് ലോക്ക്ഡൗണിന് വിധേയരാകണമെന്ന് മന്ത്രി കെ രാജൻ നിർദ്ദേശിച്ചു.

പകൽ സമയത്തെ യാത്രകളും ബാഹ്യ പ്രവർത്തനങ്ങളും ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. തീപിടുത്തം, പാമ്പ് കടി എന്നിവയിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. 108 ആംബുലൻസുകൾ പൂർണമായി സജ്ജമാക്കിയിട്ടുണ്ടെന്നും പാമ്പുകടിയേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂർ പൂരത്തിന് മാർഗനിർദേശങ്ങൾ മുൻകൂട്ടി നൽകിയിട്ടുണ്ട്. ആനകൾക്ക് നിരന്തരം വെള്ളം നൽകി തണുപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വകുപ്പുകൾക്ക് ചുമതലകൾ ഏൽപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന് ലോക്കൽ ആക്ഷൻ പ്ലാനുകൾ തയ്യാറാക്കാനുള്ള ചുമതലയുമുണ്ട്.

Photo and News Source: Sathyam Online