ലെബനോണിനെ ഹിസ്ബുല്ലയുടെ ഭീഷണിയിൽ നിന്നും സംരക്ഷിക്കാൻ അമേരിക്ക ലെബനോണുമായി കൈകോർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വാഷിങ്ടണിൽ നടന്ന ചർച്ചയിൽ ട്രംപ് പങ്കെടുത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ലെബനോൺ പ്രസിഡന്റ് ജോസഫ് ഔനെയും ചർച്ചാ മേശയിൽ എത്തിക്കാനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇറാനുമായി ദീർഘകാലാടിസ്ഥാനത്തിലുള്ള ധാരണയിലേക്ക് നീങ്ങാനാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. സുസ്ഥിരമായ കരാറിനാണ് പ്രാധാന്യം. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന കരാറായിരിക്കും ഇറാനുമായി ഒപ്പിടുകയെന്നും ട്രംപ് പറഞ്ഞു. ഇറാൻ യുദ്ധത്തിൽ ആണവായുധം ഉപയോഗിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു.
ഫോർമുസിലെ മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനത്തിന്റെ വേഗത മൂന്നിരട്ടിയായി വർധിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകളെ വെടിവയ്ക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. പശ്ചിമേഷ്യയിലെത്തിയ യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് വിമാനവാഹിനി കപ്പൽ, അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലാണ്. ട്രംപിന്റെ യുദ്ധനയങ്ങൾക്ക് സെനറ്റിന്റെ അംഗീകാരവും ലഭിച്ചിരുന്നു.
Photo and News Source: Kerala Online News



