വേനൽക്കാലത്ത് കേരളത്തിൽ എസി ഉപയോഗം വർധിച്ചിരിക്കുന്നു. എന്നാൽ, തണുപ്പ് നൽകുന്നതോടൊപ്പം കറണ്ട് ബില്ലും കൂടുമെന്ന ഭയം പലരെയും അലട്ടുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കറണ്ട് ബില്ലുകളുടെ വീഡിയോകൾ ഈ ഭയം വർദ്ധിപ്പിക്കുന്നു. എസി ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കറണ്ട് ബില്ലിൽ നിന്നും രക്ഷ നേടാം.

എസിയുടെ താപനില 24 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതാണ് നല്ലത്. ഓരോ ഡിഗ്രി കുറച്ചാലും 6 ശതമാനം വരെ വൈദ്യുതി ലാഭിക്കാൻ സാധിക്കും. അതുപോലെ, 18 ഡിഗ്രി സെൽഷ്യസിൽ പ്രവർത്തിപ്പിക്കുന്നത് ബില്ല് കൂട്ടും. എസിയുടെ കൂടെ സീലിംഗ് ഫാനും കുറഞ്ഞ വേഗതയിൽ പ്രവർത്തിപ്പിക്കുക. ഇത് തണുപ്പ് മുറി മുഴുവൻ വ്യാപിക്കാനും താപനില രണ്ട് ഡിഗ്രി കൂടി കുറയ്ക്കാനും സഹായിക്കും.

എസി പ്രവർത്തിക്കുന്ന മുറിയിലെ വാതിലുകളും ജനലുകളും പൂർണ്ണമായി അടയ്ക്കണം. ജനലുകളിൽ കട്ടിയുള്ള കർട്ടൻ ഇടുന്നത് പുറത്തുനിന്നുള്ള ചൂട് അകത്തുകടക്കുന്നത് തടയും. എസിയുടെ ഫിൽറ്ററുകൾ കൃത്യസമയത്ത് വൃത്തിയാക്കുന്നത് വായൂ സഞ്ചാരത്തെ മെച്ചപ്പെടുത്തുകയും കറണ്ട് ലാഭിക്കുകയും ചെയ്യും. പൊടി അടിഞ്ഞ ഫിൽറ്ററുകൾ വൈദ്യുതി ഉപയോഗം വർദ്ധിപ്പിക്കും.

Photo and News Source: Kairali News