തൃശ്ശൂര്‍ പൂരത്തിന് ജനത്തിരക്കിനെ മുന്നിൽ കണ്ട ദക്ഷിണ റെയില്‍വേ കൊല്ലം-തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ് ആരംഭിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. ഏപ്രില്‍ 26-ന് കൊല്ലത്തുനിന്ന് രാവിലെ 8:20-ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്‌ക്ക് 1:30-ന് തൃശ്ശൂരിലെത്തും. തിരിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 2:30-ന് കൊല്ലത്ത് എത്തും.
12 കോച്ചുകളുള്ള ഈ സ്പെഷ്യൽ ട്രെയിന് 28-ലധികം പ്രധാന സ്റ്റേഷനുകളിൽ നിറുത്തലുകള്‍ ഉണ്ട്. കായംകുളം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം നോർത്ത്, ആലുവ, ചാലക്കുടി, ഇരിങ്ങാലക്കുട തുടങ്ങിയ സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. പൂരദിവസത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ദൂരസ്ഥലത്തുനിന്നുള്ളവര്‍ക്ക് സുരക്ഷിതമായി മടങ്ങാനും ഈ സർവീസ് സഹായകരമാകും. റെയില്‍വേ മന്ത്രാലയത്തിന് കേന്ദ്രമന്ത്രി നന്ദി അറിയിച്ചു.
Photo and News Source: Janam TV



