ശ്രീ വടക്കുംനാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ നെയ്മല ഇടിഞ്ഞതും മുണ്ടത്തിക്കോട് വെടിക്കെട്ടപകടവും ചേർത്ത് വാർത്തകൾ പുറത്തുവന്നതോടെ നെയ്മലയുടെ ഐതിഹ്യവും വിശ്വാസവും വീണ്ടും ചർച്ചയാകുന്നു. പരശുരാമൻ പ്രതിഷ്ഠിച്ചുവെന്ന വിശ്വാസമുള്ള ഈ ക്ഷേത്രത്തിന് ഏറെ സവിശേഷതകളുണ്ട്. പൂരവും വേലയും ഒന്നുമില്ലാത്ത ക്ഷേത്രത്തിലും അറുപത്തിയഞ്ചേക്കർ തേക്കിൻകാട്ടിലാണ് തൃശൂർ പൂരം നടക്കുന്നത്. ഒന്നിലും പങ്കാളിയാകാത്ത മഹാദേവൻ സാക്ഷിയായി നിൽക്കുന്നു.

വടക്കുംനാഥ ക്ഷേത്രത്തിലെ ലിംഗപ്രതിഷ്ഠ കാണുവാൻ ആർക്കും കഴിയില്ല. അഭിഷേകത്തിനുപയോഗിക്കുന്ന നെയ്യ് മലയായി കട്ടിയാകുന്നു. ഇപ്പോൾ പതിനേഴടിയോളം ഉയരമുള്ള ഈ നെയ്മലയിൽ ഉറുമ്പോ മറ്റു ജീവികളോ ഉണ്ടാവുകയില്ല. ശ്രീലകത്തെ വിളക്കുകൾ കത്തുമ്പോഴും അതിന്റെ ചൂടിൽ നെയ്യ് ഉരുകുന്നില്ല. ഇത് യഥാർത്ഥ ഭക്തരുടെ കണ്ണിലെ യാഥാർത്ഥ്യമാണ്. നെയ്യഭിഷേകവും കരിക്കഭിഷേകവുമാണ് ഇവിടെ പ്രധാനം.

മഹാദേവൻ ബ്രഹ്മസ്വരൂപത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മൂലേകൽപ്പദ്രുമസ്യദ്രുതകനകനിഭം... എന്ന ധ്യാനശ്ലോകം വടക്കുംനാഥനെ സ്തുതിക്കുന്നു. ശിവലിംഗം നെയ്യിൽ ഒളിച്ചിരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. നെയ്മല ഇടിയുകയോ ലോപം സംഭവിക്കുകയോ ചെയ്താൽ ദേശത്തിന് ആപത്താണെന്നാണ് പഴമക്കാരുടെ വിശ്വാസം. 2016-ൽ നെയ്മലയുടെ തെക്കുഭാഗം അടർന്നുവീഴുകയും ആ വർഷം പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നടന്നതും ഇതിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാട്ടുന്നു.

Photo and News Source: Samakalika Malayalam