കൊച്ചി: ഹിന്ദു സ്ത്രീകളുടെ ക്ഷേത്ര സന്ദർശനവും അന്നദാനവും ഹിന്ദുത്വ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണൻ ആരോപിച്ചു. ചെറിയ ക്ഷേത്രങ്ങളിലും അന്നദാനം നടത്തുന്നത് ഹിന്ദുത്വ വിഭാഗത്തിന്റെ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
ദിവസവും മുഴുവൻ സമയം ക്ഷേത്രങ്ങളിൽ ചെലവഴിക്കുന്ന പ്രായമായ സ്ത്രീകളുടെ ജീവിതരീതി മാറ്റിമറിക്കുന്നതായി വേണു പറഞ്ഞു. രാവിലെ പ്രാതൽ, ഉച്ചഭക്ഷണം, വൈകിട്ട് ചായ, രാത്രിഭക്ഷണം എന്നിങ്ങനെ ക്രമീകരിക്കപ്പെടുന്ന പരിപാടികൾ അവരെ ക്ഷേത്രങ്ങളോട് മാത്രം ബന്ധിപ്പിക്കുന്നു. ചെറിയ പൈസയ്ക്ക് ദീർഘയാത്രകളും ക്രമീകരിക്കപ്പെടുന്നു.
‘അമ്പലത്തിൽ നിന്ന് മാറരുത്’ എന്ന രീതി സൃഷ്ടിക്കുന്നതിലൂടെ, ഒരു കൂട്ടായ്മയെ ഒരേ വിശ്വാസമുള്ളവരുടെ കൂട്ടായ്മയായി മാറ്റുന്നുവെന്നും പണം എവിടെ നിന്നാണ് വരുന്നതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഇടത് ജിഹാദികളെ തൃപ്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. ഹിന്ദു വിശ്വാസികൾ വേണുവിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള പണം ഹിന്ദുക്കളുടെ വിയർപ്പാണ്, സ്വർണ്ണമല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
Photo and News Source: Janmabhumi



