കർണാടകയിലെ ഹൊസബെട്ടു ഗ്രാമപഞ്ചായത്തിലെ പുച്ചമൊഗരുവിൽ നടന്ന മതപരമായ ഉത്സവ ഘോഷയാത്ര ദുരന്തമായി മാറി. ദിവ്യഭണ്ഡാരഘോഷയാത്രയ്‌ക്കിടെ, നടപ്പാലം തകർന്ന് എട്ടുപേർക്ക് പരിക്കേറ്റു. പാലത്തിന്റെ മരത്തടി ഒടിഞ്ഞ് പല്ലക്കുവാഹകർ 10 അടിയോളം താഴെയുള്ള അരുവിയിലേക്ക് വീണു. പരിക്കേറ്റവരിൽ നാലുപേർ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റി. ക്ഷേത്രത്തിൽ നിന്ന് തറവാട്ടിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. ജലാശയമുള്ള സ്ഥലത്ത് നടപ്പാലത്തിലൂടെ കടക്കവേ അപകടം സംഭവിച്ചു. വലിയ കല്ലുകൾ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
പാലത്തിന്റെ ദുർബലമായ ഘടനയാണ് തകർച്ചയ്ക്ക് കാരണം. പരമ്പരാഗത ആചാരത്തെ തടസ്സപ്പെടുത്തിയ സംഭവം സമൂഹത്തിൽ ഞെട്ടൽ സൃഷ്ടിച്ചു.
Photo and News Source: Media Mangalam



