കുഞ്ചാക്കോ ബോബനും ലിജോമോളും പ്രധാന കഥാപാത്രങ്ങളായ പുതിയ ചിത്രം 'ഉന്മാദം' ഓഗസ്റ്റ് 7-ന് തിയറ്ററുകളിൽ എത്തുന്നു. കിരൺ ദാസിന്റെ ആദ്യ സംവിധാനത്തിൽ ഷാഹി കബീർ തിരക്കഥയെഴുതി. പനോരമ സ്റ്റുഡിയോയും ടി-സീരീസ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം, ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പഴയ കേസ് പുനരന്വേഷിക്കുന്നതും അതിന്റെ നിഗൂഢതകളുമാണ് പ്രമേയം.
കേസ് അന്വേഷണം കടുപ്പമാകുമ്പോൾ, വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അതിമാനുഷിക വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. യാഥാർത്ഥ്യമോ മിഥ്യയോ തിരിച്ചറിയാൻ കഴിയാത്ത വിധം പ്രേക്ഷകരെ ആകാംക്ഷയിൽ നിര്ത്തുന്ന സൈക്കോളജിക്കൽ ത്രില്ലറാണിത്.
'നായാട്ട്', 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്നീ ചിത്രങ്ങൾക്കുശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ഗോകുലൻ എന്നിവർ അണിനിരക്കുന്നു. കുമാർ മംഗാട്ട് പഥക്, അഭിഷേക് പഥക്, ഭൂഷൺ കുമാർ എന്നിവരാണ് നിർമ്മാണ സംഘം.
Photo and News Source: Sathyam Online



