കോഴിക്കോട്: സ്കൂൾ അവധിക്കാലമായതിനാൽ ബ്രൗൺഷുഗറിന്റെ ആവശ്യക്കാർ ഏറിയതോടെ, മുംബൈയിൽ നിന്നാണ് പ്രതികൾ ലഹരി പദാർഥം എത്തിച്ചതെന്ന് പോലീസ് മൊഴി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനടുത്തുള്ള ആനി ഹാൾ റോഡിൽ വെച്ച് 16. 91 ഗ്രാം ബ്രൗൺഷുഗറുമായി മലപ്പുറം പുളിക്കൽ സ്വദേശികളായ ഷൗക്കത്തലി, ഐക്കരപ്പടി സാലിഹ് എന്നിവരെ പോലീസ് പിടികൂടി. സിറ്റി ഡാൻസഫും, ടൗൺ പോലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

മുംബൈയിൽ നിന്നും വാങ്ങിയ ബ്രൗൺഷുഗർ കൊണ്ടോട്ടി, പുളിക്കൽ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് വിതരണം ചെയ്തത്. പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധനയിലാണ്. സാലിഹ് മുൻപ് കൺസ്ട്രക്ഷൻ തൊഴിലാളിയായിരുന്നതിനാൽ മുംബൈയിൽ പോയി ലഹരിപദാർഥങ്ങൾ വാങ്ങിയതായി പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ കുറെ വർഷങ്ങളായി ബ്രൗൺഷുഗർ ഉപയോഗിക്കാറുണ്ടെന്നും പ്രതികൾ സമ്മതിച്ചു. ടൗൺ പോലീസ് സ്റ്റേഷനിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്തു.

Photo and News Source: Mathrubhumi