മൂന്നാറിൽ കനത്ത ചൂട് പിടിച്ചുനിൽക്കുന്നു. ഇടുക്കി ജില്ലാ ഭരണകൂടം അപകട സൂചന പുറപ്പെടുവിച്ചു. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, ഇവിടെ യു.വി ഇൻഡക്‌സ് 8 വരെ ഉയർന്നതായി വ്യക്തമാക്കി. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.

പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മറയ്ക്കണമെന്നും, നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാരികൾക്കും നിർദേശങ്ങൾ നൽകാൻ ടൂറിസം വകുപ്പിനും ഡിറ്റിപിസിക്കും നിർദ്ദേശം നൽകി.

യു.വി ഇൻഡക്‌സ് 0 മുതൽ 11+ വരെയാണ് രേഖപ്പെടുത്തുന്നത്. 8–10 വരെ ഉയർന്നാൽ ഓറഞ്ച് അലർട്ട് ആയി കണക്കാക്കുന്നു. ഇതിന്റെ അളവ് 8 ആയതിനാൽ മുന്നാറിൽ ഉയർന്ന അപകടസാധ്യതയാണ്. യു.വി കിരണങ്ങൾ ചർമ്മത്തെ ഗുരുതരമായി ബാധിക്കും. സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്നതിനാൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചു.

Photo and News Source: Media Mangalam