വേനൽക്കാലം കൂടുന്തോറും പാമ്പുകളുടെ സാന്നിധ്യവും അപകടസാധ്യതയും വർധിക്കുന്നു. ചൂടിൽ നിന്ന് രക്ഷപ്പെടാൻ തണുപ്പുള്ള സ്ഥലങ്ങൾ തേടുന്ന പാമ്പുകൾ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് കൂടുതലായി എത്തുന്നു. വീടുകളുടെ ചുറ്റുപാടുകളിൽ മാത്രമല്ല, ഷൂസുകൾ, ടൂവീലറുകൾ, ചവിട്ടികൾ തുടങ്ങിയ സ്ഥലങ്ങളിലും പാമ്പുകൾ ഒളിച്ചിരിക്കും. പ്രത്യേകിച്ച് ഇരുണ്ടതും തണുപ്പുള്ളതുമായ ഷൂവിനുള്ളിലാണ് അവയ്ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നത്. പുറംചൂടിൽ നിന്ന് രക്ഷപ്പെടാനുള്ള സ്വാഭാവിക പ്രവണതയാണ് ഇത്. അതുകൊണ്ട്, ഷൂസ് ധരിക്കുന്നതിന് മുമ്പ് ഉള്ളിൽ നന്നായി പരിശോധിക്കുക.
ഷൂസ് കുടയുക, അകത്ത് ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുക, വീടിന് പുറത്ത് ഷൂസ് അഴിച്ചിടുന്നത് ഒഴിവാക്കുക എന്നിവ പ്രധാനം. പാമ്പുകടി സംഭവിച്ചാൽ ഭയന്ന് ഓടരുത്. രോഗിയെ സമാധാനപ്പെടുത്തി, കടിയേറ്റ ഭാഗം ഹൃദയനിരപ്പിന് താഴെയായി വയ്ക്കുക. മോതിരം, വാച്ച് തുടങ്ങിയ ഇറുകിയ വസ്തുക്കൾ ഉടൻ നീക്കം ചെയ്യുക. ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയിലേക്ക് എത്രയും വേഗം എത്തിക്കുക.
Photo and News Source: Media Mangalam



