മനുഷ്യന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കാൻ എഐ സഹായിക്കുമോ? Prophetic AI എന്ന സ്റ്റാർട്ടപ്പ് അവരുടെ വെയറബിൾ ഡിവൈസുകളിലൂടെ ഈ സാധ്യത അവകാശപ്പെടുന്നു. Dual, Phase എന്നീ രണ്ട് ഉപകരണങ്ങളാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. തലയില്‍ ധരിക്കുന്ന ബാൻഡിന്റെ രൂപത്തിലുള്ള ഈ ഉപകരണങ്ങൾ, നെറ്റിയിലൂടെ അൾട്രാസോണിക് ഊർജ്ജം അയച്ച് മസ്തിഷ്കത്തിലെ ഫ്രണ്ടോപാരിയൽ നെറ്റ്‌വർക്കിനെ ഉത്തേജിപ്പിക്കും. ഇത് സ്വപ്നങ്ങളെ കൂടുതൽ ലൂസിഡ് അവസ്ഥയിലേക്ക് നയിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉപകരണത്തിൽ ഇലക്ട്രോഎൻസെഫലോഗ്രാം സെൻസറുകളും ഉണ്ട്.

Prophetic Dual ഉപകരണത്തിന്റെ വില 449 ഡോളർ (ഏകദേശം 43,200 രൂപ) ആണ്. വര്‍ഷാവസാനം മുതൽ ഈ ഉപകരണം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Photo and News Source: Samakalika Malayalam