തിരുവനന്തപുരത്ത് ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന സ്വർഗീയ കെ.ജി. മാരാരുടെ സ്മൃതിദിനം ആചരിച്ചു. മാരാർജി ഭവനിൽ വെങ്കല പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
കേരളത്തിൽ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു പ്രവർത്തിച്ച നേതാവായിരുന്നു കെ.ജി. മാരാർ. അദ്ദേഹത്തിന്റെ പ്രസംഗ ശൈലി എതിരാളികളെ പോലും ആകർഷിച്ചിരുന്നു. ഓരോ പ്രവർത്തകരുമായും വ്യക്തിപരമായ ബന്ധം പുലർത്തിയ മാരാർ, രാഷ്ട്രീയക്കാർക്ക് മാതൃകയായി നിലകൊണ്ടു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്. സുരേഷ്, കെ. സോമൻ, പൂന്തുറ ശ്രീകുമാർ, എം.പി. അഞ്ജന, കരമന ജയൻ, ജി. ആശാനാഥ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പാർട്ടി ഓഫീസുകളിൽ മാരാർജി അനുസ്മരണ പരിപാടികൾ നടത്തി.
Photo and News Source: Janmabhumi



