സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ചുനിന്നു അഖിൽ മാരാർ. ‘പ്രസവം ആസ്വദിക്കണം’ എന്ന തന്റെ പരാമർശത്തിന് അനാവശ്യ വ്യാഖ്യാനങ്ങൾ നൽകി ആഘോഷിക്കുന്നവർക്കാണ് അദ്ദേഹം മറുപടി നൽകിയത്. ലഹരിയോ സെക്സോ ആയി കാണുന്നവർക്ക് സൃഷ്ടിയുടെ വേദനയെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വാദിച്ചു.
ലക്ഷ്യബോധത്തോടെ ഏർപ്പെടുന്ന കർമ്മത്തിൽ അനുഭവപ്പെടുന്ന വേദന പോലും ആസ്വാദ്യകരമാകുമെന്നതാണ് അദ്ദേഹത്തിന്റെ വാദം. രാജ്യസേവനത്തിനായി പട്ടാളത്തിൽ ചേരുന്നവർ കഠിന പരിശീലനത്തെ ആസ്വദിക്കുന്നതുപോലെ, അമ്മയാകാൻ ആഗ്രഹിക്കുന്ന സ്ത്രീയും പ്രസവത്തെ ബാധ്യതയായി കാണില്ല. ലക്ഷ്യമില്ലാതെ ഇറങ്ങുന്നവർക്കേ അത് ഭാരമായി അനുഭവപ്പെടൂ.
സമൂഹത്തിന്റെ നിർബന്ധത്തിനോ അബദ്ധത്തിനോ വഴങ്ങി ഗർഭിണിയാകേണ്ടി വരുന്നവർക്കേ പ്രസവം ശാരീരിക സൗന്ദര്യം തകർക്കുന്നതോ സമാധാനം നശിപ്പിക്കുന്നതോ ആയ ബാധ്യതയായി മാറൂ. അങ്ങനെ സ്ത്രീ സംരക്ഷണത്തിന്റെ പേരിൽ ചിലർ നടത്തുന്ന ചൂഷണങ്ങളെ അഖിൽ തന്റെ പോസ്റ്റിലൂടെ വിമർശിച്ചു. മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയാത്തവരാണ് തന്റെ വാക്കുകളെ വളച്ചൊടിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
Photo and News Source: Kerala Online News



