ന്യൂഡൽഹിയിൽ നടന്ന ഐപിഎൽ 2026-ലെ ഡൽഹി ക്യാപിറ്റൽസ് - പഞ്ചാബ് കിങ്സ് മത്സരത്തിനിടെ സംഭവിച്ച അപകടത്തിൽ ഡൽഹി പേസർ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്കേറ്റു. പഞ്ചാബ് താരം പ്രിയാൻഷ് ആര്യയുടെ ക്യാച്ചിനിടെയാണ് സംഭവിച്ചത്. മൂന്നാം ഓവറിൽ അക്സർ പട്ടേലിന്റെ പന്ത് മിഡ് ഓഫ് ദിശയിലേക്ക് ഉയർന്നു. പന്ത് പിടിക്കാൻ ഓടിയ എൻഗിഡി പന്തിന്റെ വേഗത കണക്കാക്കാനാകാതെ പിന്നിലേക്ക് വീണു. കടുപ്പമേറിയ ഔട്ട്ഫീൽഡിൽ തല അടിച്ച് വീണു.
നിലത്തുവീണയുടനെ സഹതാരങ്ങളും മെഡിക്കൽ സംഘവും ഓടിയെത്തി. തലയില്‍ കൈവെച്ച് വേദനകൊണ്ട് പുളയുന്ന എൻഗിഡി ചലനമില്ലാതെ കിടക്കുന്നത് കണ്ട് സ്റ്റേഡിയം നിശബ്ദമായി. തുടർന്ന് സ്ട്രെച്ചറിൽ വയ്ക്കുകയും ആംബുലൻസ് വഴി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വലിയ ആശങ്കയാണ് ഉയർന്നത്.
Photo and News Source: Janam TV



