തുർക്കിയിലെ ഇസ്താംബൂളിൽ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്ട്ര ലഹരി മാഫിയയുടെ നേതാവുമായ സലിം ഡോല അറസ്റ്റിലായി. ആഗോള സിന്തറ്റിക് മയക്കുമരുന്ന് വ്യാപാരത്തിന്റെ പ്രധാന കണ്ണിയായ ഇയാളുടെ പ്രവർത്തനങ്ങൾ മുംബൈയിൽ നിന്നാരംഭിച്ച് ദുബായിലേക്ക് വ്യാപിച്ചു. ഒന്നിലധികം രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ഡോലയുടെ ലഹരി ശൃംഖല ഇന്ത്യയിലും വ്യാപിച്ചിരുന്നു. എൻസിബി മുൻപേ ഡോലയ്ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം മുംബൈ പോലീസ് ഡോലയുടെ സഹായികളെ അറസ്റ്റ് ചെയ്യുകയും കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ഏജൻസികൾ ഡോലയിൽ നിന്നും ലഹരി കടത്ത്, കള്ളപ്പണ ഇടപാട് തുടങ്ങിയ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. ഡോലയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി ദുബായ് അധികൃതരുടെ സഹായം തേടിയിട്ടുണ്ട്.

Photo and News Source: Janam TV