ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാർ താൽക്കാലികമായി നിർത്തിവച്ചതായി ഇറ്റലി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ ഇതുവരെ ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ലെബനോണിനെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങളെ മെലോനി നിശിതമായി വിമർശിച്ചിരുന്നു. ലെബനോണിൽ യുഎന്നിന്റെ ഭാഗമായി സേവനം അനുഷ്ഠിക്കുന്ന ഇറ്റാലിയൻ സൈനികർക്കെതിരെ ഇസ്രയേൽ നടത്തിയ വെടിയുതിർക്കലും വാഹനനാശവും ഈ തീരുമാനത്തിന് കാരണമായി.
മാർപാപ്പയ്‌ക്കെതിരെ ഡോണൾഡ് ട്രംപ് നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്ക് മെലോനി ഇന്നലെ പ്രതികരിച്ചിരുന്നു. തെക്കൻ ലെബനോണിൽ വെടിനിർത്തലിന് ഇസ്രയേൽ വിസമ്മതിച്ചതും ഈ നടപടിക്ക് പിന്നിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
Photo and News Source: 24 News


