പലസ്തീൻ തടവുകാരുടെ വെളിപ്പെടുത്തലുകളോടെ ഇസ്രായേൽ സൈന്യത്തിന്റെ അതിക്രൂര നടപടികൾ അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചു. പട്ടികളെക്കൊണ്ട് ബലാത്സംഗം ചെയ്യിക്കുകയും, ശരീരത്തിൽ മൂത്രമൊഴിപ്പിക്കുകയും ചെയ്തതായി തടവുകാർ അവകാശപ്പെടുന്നു. ഒരു തടവുകാരൻ, ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായതായി പറയുന്നു.

ഇരുമ്പ് വടികളുമായി 30 സൈനികരുള്ള ഒരു സ്ക്വാഡും പ്രവർത്തിക്കുന്നുണ്ടെന്നും അവർ തല, നെഞ്ച്, വൃഷണങ്ങൾ എന്നിവ ക്രൂരമായി മർദ്ദിക്കുന്നതായി വെളിപ്പെടുത്തി. ശരീരഭാഗങ്ങളിൽ കത്തി കയറ്റുകയും, വനിതാ സൈനികർ പീഡിപ്പിക്കുകയും ചെയ്തതായി ആരോപണമുണ്ട്. തടവുകാരുടെ വൃഷണങ്ങൾ അറുത്തുമാറ്റുക പോലുള്ള നടപടികളും സൈനികർക്ക് വിനോദമായിരുന്നുവെന്ന് അവർ പറയുന്നു.

സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യുകയും ആ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി മോചിതരായ തടവുകാർ വെളിപ്പെടുത്തുന്നു. ഈ ക്രൂരതകൾ ഇസ്രായേൽ സൈന്യത്തിന്റെ പക്കലുണ്ടെന്നും തടവുകാരുടെ വെളിപ്പെടുത്തലുകളിലൂടെ തെളിഞ്ഞു.

Photo and News Source: Kairali News