തിരുവനന്തപുരം: കേരളം ഇപ്പോഴും കഠിനമായ ചൂടിൽ അലയുകയാണ്. കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനമനുസരിച്ച്, ബുധനാഴ്ച മുതല്‍ സംസ്ഥാനത്തിലുടനീളം കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളില്‍ ഇതിന് മുന്നോടിയായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ വരുന്നതിന് മുമ്പ് സംസ്ഥാനത്തെ താപനില 3-4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.
ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പില്ലെങ്കിലും, സൂര്യാഘാതവും നിര്‍ജ്ജലീകരണവും ഒഴിവാക്കാൻ ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് നിയന്ത്രിക്കുക. ധാരാളം വെള്ളം കുടിക്കുകയും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. പ്രായമായവരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും പ്രത്യേകം ശ്രദ്ധിക്കണം.
Photo and News Source: Janam TV



