ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഭാഗമായി നാഗർകോവിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റോഡ് ഷോ നടത്തും. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന മോദി, ഹെലികോപ്റ്ററിലൂടെ നാഗർകോവിലിലേക്ക് യാത്രചെയ്യും. മൂന്ന് മണിക്ക് വെപ്പമൂട് മുതൽ തുടങ്ങുന്ന റോഡ്ഷോ, വടശ്ശേരിയിലാണ് അവസാനിക്കുക.
എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എടപ്പാടി പളനിസാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ അണ്ണാമലൈ എന്നിവരും റോഡ്ഷോയിൽ പങ്കാളികളാകും. മണ്ഡല പുനർനിർണയ നീക്കത്തെതുടർന്ന് മുഖ്യമന്ത്രി സ്റ്റാലിൻ മോദിയെ ശക്തമായി വിമർശിച്ചതിന് അടുത്ത ദിവസമാണ് ഈ റോഡ്ഷോ.
സ്റ്റാലിൻ ഇന്ന് ധർമ്മപുരി, സേലം ജില്ലകളിൽ പര്യടനം നടത്തും. ഈ മാസം 23-ന് തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
Photo and News Source: Sathyam Online


