മാരുതി സുസുക്കിയുടെ ഫ്രോണക്സ് ക്രോസ് ഓവർ എസ്.യു.വി പുതിയ മുഖവുമായി ഇന്ത്യൻ റോഡുകളിൽ എത്തുന്നു. 2026 മോഡലിന്റെ ഫെയ്സ് ലിഫ്റ്റ് പരീക്ഷണ ഓട്ടം ഇപ്പോൾ തന്നെ ആരംഭിച്ചിരിക്കുന്നു. ഇന്റർനെറ്റിൽ പുറത്തുവന്ന സ്‌പൈ ചിത്രങ്ങളിൽ നിന്നും ഡിസൈനിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങൾ വരുമെന്ന് വ്യക്തമാകുന്നു.
വാഹന പ്രേമികൾ വലിയ ആവേശത്തോടെ ഈ കാറിന്റെ വരവിനായി കാത്തിരിക്കുന്നു. പുതിയ ഫ്രോണക്സിന്റെ മുന്‍ഭാഗത്ത് ഗ്രില്, ബമ്പറുകൾ, ഹെഡ്ലൈറ്റുകൾ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനാണ് മാരുതി തീരുമാനിച്ചിരിക്കുന്നത്. വിക്ടോറിയ മിഡ്-സൈസ് എസ്.യു.വിയുടെ ഡിസൈൻ പ്രചോദനമാകുമെന്ന് കരുതുന്നു.
രൂപകല്പനയിലെ മാറ്റങ്ങൾ വാഹനത്തിന് പ്രീമിയം ഫീൽ നൽകുമെന്നാണ് കരുതുന്നത്. സാങ്കേതികവിദ്യയിൽ വലിയ കുതിച്ചുചാട്ടമാണ് മാരുതി ലക്ഷ്യമിടുന്നത്. ലെവൽ 2 ADAS സുരക്ഷാ സംവിധാനം പ്രധാന ആകര്‍ഷണമായി വരുമെന്ന് പറയപ്പെടുന്നു. പരീക്ഷണ ഓട്ടത്തിനിടെ ലിഡാർ യൂണിറ്റും ക്യാമറകളും കണ്ടെത്തിയതോടെ ഈ വാർത്ത ശക്തി പിടിച്ചു.
Photo and News Source: DriveSpark



