യൂട്യൂബറും വ്ലോഗറുമായ അസ്‌ല മാർലി തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ സംസാരിച്ചു. ഉമ്മയുടെ രണ്ടാം വിവാഹത്തിന് താനാണ് മുൻകൈ എടുത്തതെന്നും, രണ്ടാനച്ഛനല്ല, സ്വന്തം അച്ഛനായാണ് ഉപ്പയെ കാണുന്നതെന്നും പറഞ്ഞു. ''ഉമ്മയ്ക്ക് വീണ്ടും കല്യാണം കഴിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. ഞാനാണ് ഉപ്പയെ കണ്ടെത്തിയത്. രണ്ടാനച്ഛൻ എന്നു പറയുന്നതൊന്നും എനിക്ക് ഇഷ്ടമല്ല. മനസറിഞ്ഞാണ് അദ്ദേഹത്തെ ഉപ്പ എന്നു വിളിക്കുന്നത്''

ഡിഗ്രി പഠിക്കുന്ന കാലത്തായിരുന്നു ഉപ്പയുടെയും ഉമ്മയുടെയും വിവാഹം. ചെറുപ്പത്തിൽ ഒരുപാട് കാര്യങ്ങൾ ആഗ്രഹിച്ചിട്ടുണ്ട്. അതിനെല്ലാമുള്ള ഉത്തരമാണ് ഉപ്പ. ബയോളജിക്കൽ ഫാദറിനും തന്നോട് നല്ല സ്നേഹമുണ്ടായിരുന്നു. പത്താം ക്ലാസിലായിരുന്നു അവരുടെ ഡിവോഴ്സ്. ഉപ്പ ഗൾഫിലായിരുന്നപ്പോൾ രണ്ട് വർഷം കൂടുമ്പോൾ വരുമായിരുന്നു. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഉപ്പയ്ക്കും ഉമ്മയ്ക്കും ഒന്നിച്ച് പോവാൻ കഴിഞ്ഞില്ല. അവരുടെ പ്രശ്നങ്ങൾ കാരണം ഡിവോഴ്സിനുശേഷം ഉമ്മയോടൊപ്പമായിരുന്നു താൻ. ഉപ്പ വേറെ വിവാഹം കഴിച്ച് ഭാര്യയും മക്കളുമായിട്ടായിരുന്നു താമസം. എന്നാൽ, പിന്നീട് ഉപ്പയുമായി ബന്ധം പുന:സ്ഥാപിക്കാൻ കഴിഞ്ഞു.

Photo and News Source: Asianet News