ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ 2006 മുതൽ പ്രവർത്തിച്ചുവന്ന സ്വാതി മാലിവാൾ ബിജെപിയിൽ ചേരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടി വിട്ടതിനെ തുടർന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. തന്റെ വീട്ടിൽ വെച്ച് കെജ്‌രിവാൾ ഗുണ്ടയെ ഉപയോഗിച്ച് തന്നെ മർദ്ദിച്ചുവെന്നും, ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. രണ്ട് വർഷമായി പാർലമെന്റിൽ സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ലെന്നും സ്വാതി പറഞ്ഞു.
കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണെന്നും, നുണകളും അഴിമതിയും ഗുണ്ടായിസവും രാജ്യവ്യാപകമായി അറിയപ്പെടുന്നയാളാണെന്നും സ്വാതി ആരോപിച്ചു. പഞ്ചാബ് സർക്കാരിനെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നുവെന്നും, പഞ്ചാബിനെ സ്വന്തം സ്വകാര്യ എടിഎമ്മാക്കി മാറ്റിയെന്നും അവർ ആരോപിച്ചു. മണൽ ഖനനവും മയക്കുമരുന്ന് ഉപയോഗവും പഞ്ചാബിൽ വ്യാപകമാണെന്നും, എല്ലാം കെജ്‌രിവാളിന്റെ രക്ഷാകർതൃത്വത്തിലാണെന്നും സ്വാതി വ്യക്തമാക്കി.
ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനത്തെ വിശദീകരിച്ച സ്വാതി, പ്രധാനമന്ത്രി മോദി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ നേതാവാണെന്നും, ഓപ്പറേഷൻ സിന്ദൂരായാലും രാജ്യത്തെ നയിക്കുന്നതിൽ മോദിയുടെ പങ്ക് നിർണായകമാണെന്നും പറഞ്ഞു.
Photo and News Source: Janmabhumi



