തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിനിടെ ആശ്വാസമായി ശക്തമായ മഴ വരുന്നതായി കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ബുധാഴ്ച നാലു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കണക്കാക്കുന്നു. തന്മൂലം പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം സംസ്ഥാനത്ത് ചൂട് തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ശനിയും ഞായറും എവിടെയും ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ലെങ്കിലും പാലക്കാട് 40 ഡിഗ്രി വരെ ഉയരുമെന്ന് പ്രവചിക്കുന്നു. കൊല്ലം 30 ഡിഗ്രി സെൽഷ്യസും, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും, മറ്റു ചില ജില്ലകളിൽ 37-36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഈ ജില്ലകളിലും ചൂടുമായി ബന്ധപ്പെട്ട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Photo and News Source: Sathyam Online



