ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള വിദേശ ശക്തികളുടെ ‘അദൃശ്യ യുദ്ധത്തിന്റെ’ ഭാഗമായിരിക്കാം രാജസ്ഥാനിലെ പച്പദ്ര റിഫൈനറിയിലെ തീപിടുത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ഈ റിഫൈനറിക്ക് നേരെയുണ്ടായ നീക്കം രാജ്യത്തിന്റെ ഊർജ സ്വയംപര്യാപ്തതയെ ലക്ഷ്യമാക്കിയുള്ളതാണെന്ന് സുരക്ഷാ വിദഗ്ദ്ധർ വിലയിരുത്തുന്നു.
കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് യാദൃശ്ചികമല്ലെന്നും, ആഗോള ഇന്ധന വിപണിയിൽ അസ്ഥിരത സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് സൂചന. ഇറാഖ്, റഷ്യ, മെക്സിക്കോ എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങളുടെ മാതൃകയിലാണ് പച്പദ്ര സംഭവവും.
അമേരിക്കയിലെ ടെക്സസ്, ഓസ്ട്രേലിയയിലെ വിക്ടോറിയ എന്നിവിടങ്ങളിലെ റിഫൈനറികളിലും ആക്രമണങ്ങൾ നടന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ റിഫൈനറികളെ ലക്ഷ്യമാക്കിയുള്ള നീക്കങ്ങളും ആഗോള ഇന്ധന വിതരണത്തെ ബാധിച്ചു. ഏപ്രിൽ 20-ന് രാജസ്ഥാനിൽ തീപിടുത്തം ഉണ്ടായ അതേ ദിവസം റൊമാനിയയിലെ ഊർജ്ജ നിലയത്തിലും സ്‌ഫോടനം നടന്നത് ആസൂത്രിതമായ നീക്കത്തിന്റെ തെളിവായി കരുതപ്പെടുന്നു.
റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വാങ്ങി യൂറോപ്പിലേക്കും മറ്റും കയറ്റുമതി ചെയ്യുന്ന ഇന്ത്യ, മോദി സർക്കാരിന്റെ ഈ നയതന്ത്ര വിജയം പല വിദേശ ശക്തികളെയും അലോസരപ്പെടുത്തുന്നു. പച്പദ്ര റിഫൈനറി പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യയുടെ ഊർജ്ജ സ്വയംപര്യാപ്തത വീണ്ടും ഉറപ്പിക്കപ്പെടും.
Photo and News Source: Janam TV



