കായംകുളം, പാലാ: കായംകുളത്തെ ഒരു 15 വയസുകാരിക്ക് ഇന്നലെ രാത്രി പാമ്പ് കടിയേറ്റു. സന്തോഷ് കുമാറിന്റെ മകൾ അനാമിക, ബാത്ത്റൂമിൽ നിന്നു കാൽ കഴുകുന്നതിനിടെ പാമ്പ് കടിച്ചതാണ്. ഉടൻ ആശുപത്രിയിലെത്തിച്ച കുട്ടിയെ ആന്റി വെനം നൽകി ചികിത്സിച്ചു. നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനിലയിൽ നിന്ന് രക്ഷപ്പെട്ടു.
പാലായിലെ കടനാട്ടിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ ജിജി തമ്പിക്കും പാമ്പ് കടിയേറ്റു. വീട്ടിനടുത്തു നിന്നാണ് അണലി കടിച്ചത്. കാരിത്താസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് താപനില വർധിച്ചതോടെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചു. ചൂട് കൂടുന്നതോടെ പാമ്പുകൾ കൂടുതൽ പുറത്തിറങ്ങുന്നതാണ് കാരണം. സാധാരണയായി ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് പാമ്പുകടി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കാലയളവ്. എന്നാൽ ഇപ്പോൾ ചൂടു കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ സംസ്ഥാനത്ത് പാമ്പുകടിയും മരണങ്ങളും വർധിച്ചു വരുന്നു.
Photo and News Source: Newsthen



