കുന്നംകുളത്ത് കാറിലിരുന്ന മധ്യവയസ്കന് സൂര്യാതപമേറ്റു. തൃശൂർ കുന്നംകുളം-വടക്കാഞ്ചേരി റോഡിലൂടെ യാത്ര ചെയ്ത മധു (55) എയർ കണ്ടീഷണർ ഉപയോഗിക്കാതെ ഗ്ലാസുകൾ തുറന്നിട്ട് യാത്ര ചെയ്തു. യാത്രയ്ക്കിടെ ശരീരത്തിൽ നീറ്റൽ അനുഭവപ്പെട്ടെങ്കിലും വീട്ടിലെത്തിയപ്പോൾ നെഞ്ചിനടുത്ത് ചുവന്ന കുമിളകൾ കാണപ്പെട്ടു. അഞ്ചങ്ങാടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചു. ഐസ് ക്യൂബുകളും ലോഷനും ഉപയോഗിച്ച് ചികിത്സിച്ചു. സംസ്ഥാനത്ത് ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
മലപ്പുറം ചെമ്മാട്ട് എട്ടുവയസ്സുകാരൻ അഫ്നാനും കൈയിൽ പൊള്ളലേറ്റു. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി വാസുവിനും വൈകുന്നേരം പൊള്ളലേറ്റു. ആരോഗ്യവകുപ്പ് ധാരാളം വെള്ളം കുടിക്കാൻ നിർദ്ദേശിച്ചു.
Photo and News Source: Kerala Online News



