സർക്കാർ അതികഠിന ചൂടിനെ നേരിടാൻ പ്രതിരോധ നടപടികൾ ആവിഷ്കരിച്ചു. സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് ഉള്ളപ്പോൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പൊതുഇടങ്ങളിൽ വെള്ളവും ഒ.ആർ.എസ്.യും ലഭ്യമാക്കുന്നതോടൊപ്പം സൂര്യാഘാത പ്രഥമശുശ്രൂഷാ കേന്ദ്രങ്ങളും സ്ഥാപിക്കും. വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകൾ സജ്ജമാക്കാനും തീരുമാനമായി.

മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹീറ്റ് റെസിലിയന്റാക്കാനും യോഗം ആവശ്യപ്പെട്ടു. വിതരണ ശൃംഖല സമ്മർദ്ദത്തിലായപ്പോൾ വിദ്യുച്ഛക്തി ഉപയോഗം കുറയ്ക്കാൻ കെ.എസ്.ഇ.ബി. ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു. പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നതിനാൽ ആശുപത്രികളിൽ ആന്റിവെനം ലഭ്യമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗം ഓൺലൈനായാണ് ചേർന്നത്. ബന്ധപ്പെട്ട മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ പങ്കെടുത്തു.

Photo and News Source: Kairali News