പത്തുവയസുകാരൻ യൂഷ്‌കന്ദിനെ വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച അമ്മ സത്യയ്ക്കും ഗുരുതര പരുക്കേറ്റു. സംഭവം ഇന്നലെ വൈകീട്ടാണ് നടന്നത്. ലഹരിക്കടിമയായ യുവാവാണ് ആക്രമം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നാട്ടുകാരുടെ അഭിപ്രായത്തിൽ കാരണം കൂടാതെയാണ് ആക്രമണം.
ശരീരമാകെ കുത്തേറ്റ യൂഷ്‌കന്ദ് സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. അമ്മ സത്യ (45) സേലം ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. താരമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം മേട്ടൂരിൽ ലഹരി ഉപയോഗിച്ച നാല് യുവാക്കൾ ചായക്കടയില്‍ വാക്കേറ്റമുണ്ടാക്കി. ജീവനക്കാരനെ ചില്ലുഗ്ലാസുകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവവും നടന്നിരുന്നു.
Photo and News Source: Kerala Online News



