സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊല്ലം മടത്തറ സ്വദേശി സിദ്ധീഖ് (47) അന്തരിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. റിയാദ്, അൽ അഹ്‌സ എന്നിവിടങ്ങളിൽ വർഷങ്ങളോളം ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം സാമൂഹിക-പരിസ്ഥിതി മേഖലകളിൽ സജീവമായി.
കൊച്ചുകലുങ്ക് ജമാലിയ മൻസിലിൽ മുഹമ്മദ് ഹനീഫയുടെ മകനായ സിദ്ധീഖ്, നെടുമ്പാശ്ശേരി ഹജ്ജ് എംബാർക്കേഷൻ പോയിൻറിൽ വളൻറിയറായും പ്രവർത്തിച്ചിട്ടുണ്ട്. മാതാവ് സക്കരിയ ബീവി, ഭാര്യ സുബിന, മക്കൾ മിഹ്‌റാജ് (19), മിസിരിയ (16), മൻഹ (3) എന്നിവരാണ്. സഹോദരങ്ങളിൽ സലീം, മുഹിയുദ്ദീൻ, ഹുമയൂൺ, അൻവർ ഹുസൈൻ, സൗജത്ത്, ബാത്തുഷ, നസീമ, മാജിദ, സാജിദ എന്നിവരും ഉൾപ്പെടുന്നു.
മൃതദേഹം കൊച്ചുകലുങ്ക് മുസ്‌ലിം ജമാഅത്ത് ഖബറിസ്ഥാനിൽ ഖബറടക്കും.
Photo and News Source: Asianet News



